മാന്യ സന്ദർശകരേ ....

St.Pauls AUP School Trikaripur ***** PCM സ്കോളർഷിപ് 2016 നേടിയ എല്ലാ കുട്ടികൾക്കും ഈ വിദ്യാലയത്തിന്റെ അഭിനന്ദനങ്ങൾ !!! ****** ******

St.Paul's AUP School , Trikaripur

St.Paul's AUP School , Trikaripur
St. Paul’s AUP School established in 1942 as an important landmark in the history of Trikairpur town. The aim of the school is to impart education, laying stress on the intellectual, physical, mental, social, aesthetic and moral development of the children. The school thus aims at making its own contribution towards establishing principles of social justice, equality of opportunity, genuine freedom, respect for religious and moral values enshrined in the constitution of India .

ABOUT US




ഏഴുപതിറ്റാണ്ടിലേറെയായി  തൃക്കരിപ്പൂർ പഞ്ചായത്തിലേയും പരിസരപ്രദേശങ്ങളിലെയും പരസഹസ്രം പിഞ്ചു ഹൃദയങ്ങളിൽ അക്ഷരജ്ഞാനത്തിൻടെ ദിവ്യപ്രകാശം  പകർന്നു കൊണ്ടിരിക്കുന്ന സെൻറ് പോൾസ് എ യു പി സ്കൂൾ മറ്റൊരു യുഗത്തിലേക്ക് കടക്കുകയാണ്‌.         

പഴയ ദക്ഷിണ കർണ്ണാടകജില്ലയുടേയും ഇപ്പോഴത്തെ കാസർഗോഡ് ജില്ലയുടേയും തെക്കേ അറ്റത്ത്,ഹോസ്ദുർഗ് താലൂക്കിലെ തൃക്കരിപ്പൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മംഗലാപുരം രൂപതയിൽ നിന്നും കോഴിക്കോട് രൂപതയിലേക്കു കൈമാറ്റം ചെയ്യപ്പെട്ടതാണ്.  
ഈ മഹൽസ്ഥാപനത്തിനു ജന്മം നല്കിയ വൈദിക  ശ്രേഷ്ഠനായിരുന്ന അന്തരിച്ച  വെരി. റവ . മോണ്‍സിഞ്ഞോർ  ർ. ഡി. സെക്വീറ അവർകളുടെ ധന്യ സ്മരണക്കു മുമ്പിൽ ശ്രദധാൻജലി അർപ്പിക്കാൻ ഈ അവസരം വിനയോഗിക്കുന്നു .
കേവലം 29 കുട്ടികൾ മാത്രമുള്ള ഗേൾസ്‌ LP സ്കൂളായി  1941 ഡിസംബർ  28 നു ആണ് വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്.   മോണ്‍സിഞ്ഞോർ  ർ. ഡി. സെക്വീറ അവർകൾ സ്വവസതിയുടെ വരാന്ത സ്കൂൾ പ്രവർത്തനത്തിനായി വിനയോഗിച്ചുകൊണ്ട്  ഒരു പുതിയ വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിക്കുകയായിരുന്നു .സ്കൂളിനു സ്വന്തമായി കെട്ടിടമുണ്ടാക്കാൻ രണ്ടു വർഷം കൂടി കാത്തിരിക്കേണ്ടിവന്നു.1949 -ൽ ഒരു പൂർണ്ണ അപ്പർപ്രൈമറി സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ അന്നു 110 വിദ്യാർത്ഥികളും  7 അധ്യാപകരുമാണ് ഉണ്ടായിരുന്നത്. 
പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടുകൊണ്ട്  ഈ സ്ഥാപനം നിലനിർത്താൻ ഒട്ടേറെ ക്ലേശങ്ങളും ത്യാഗങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ട്.കുട്ടികളെ സ്കൂളിൽ അയക്കുന്നതിനു രക്ഷിതാക്കൾ കാണിച്ചിരുന്ന താല്പര്യകുറവും ,തൃക്കരിപ്പൂർ ഗവണ്‍മെണ്ട് ഹൈസ്കൂളിൻറെ ആവിർഭാവവും (1954) ഈ സ്ഥാപനത്തിൻറെ നിലനില്പിനു വലിയ ഭീഷണിയും വെല്ലുവിളിയും ആയിത്തീർനിരുന്നു .അന്ന് നിലവിലുണ്ടായിരുന്ന അധ്യാപകർക്ക് ആനുപാതികമായി വിദ്യാർത്ഥികളുടെ എണ്ണത്തിൽ പുരോഗതി ദൃശ്യമകാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ സ്‌കൂളിൻറെ ആംഗികാരം പിൻവലിക്കാനുള്ള നടപടികൾ ഡിപ്പാർട്ട്മെൻറ് ആരംഭിക്കുക പോലുമുണ്ടായി.അർപ്പണബോധത്തോടെയുള്ള അധ്യാപകരുടെ അവിശ്രാന്ത പരിശ്രമവും ചില രക്ഷിതാക്കളുടെ നിർലോഭമായ സഹകരണവും ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനു ഒരളവുവരെ സഹായകരമായിട്ടുണ്ട് .
ഇങ്ങനെയുള്ള ഒരു നിർണായക ഘട്ടത്തിലാണ് (1960) ഈ സ്ഥാപനം മംഗലാപുരം രൂപതയിൽ നിന്നും അന്നത്തെ കോഴിക്കോട് രൂപത  മെത്രാനായിരുന്ന ഡോ.ആൽദൊ മരിയ പത്രോണി S.J   അദ്ദ്യക്ഷനായ സമിതി ഏറ്റെടുക്കുന്നത്.               
ചെറുവത്തൂർ ഉപജില്ലയിലെ ഏറ്റവും വലിയ അപ്പർ പ്രൈമറി സ്കൂൾ എന്ന അഭിമാനാർഹമായ  ബഹുമതി കരസ്ഥമാക്കിയ ഈ മഹൽ സ്ഥാപനത്തിൻറെ 
അഭൂതപൂർവമായ പുരോഗതിയിലേക്കുള്ള ജൈത്രയാത്ര ഇവിടയനരംഭിക്കുന്നത്.
അന്ന് ഈ സ്ഥാപനത്തിൻറെ മേൽനോട്ടം വഹിക്കാൻ നിയുക്തനായിരുന്ന റവ .ഫാദർ ജോസഫ് ഫെർണാണ്ടസ്സിന്റെ അക്ഷീണമായ കർമ്മ കുശലതയും സേവന തൃഷ്ണയും സ്ഥാപനത്തിൻറെ ഉയിർത്തെഴുന്നേല്പിനു ഊർജ്ജം പകർന്നു  ഒരു നവ ജീവനും ചൈതന്യവും പ്രദാനം ചെയ്യുന്നതിൽ വിസ്മയാവഹമായ സ്വാധീനമാണു ചെലുത്തിയിരുന്നത്.നാട്ടുകാരുടെ കലവറയില്ലാത്ത സഹകരണം തേടുന്നതിലും അത് പൂർണ്ണമായും നേടിയെടുക്കുന്നതിലും അദേദ്‌ഹം തികച്ചും വിജയിച്ചു.ഊർസുലൈൻ സിസ്റ്റർ മാരുടെ ത്യാഗപൂർണമായ സേവനവും പുരോഗതിയിലേക്കുള്ള പ്രയാണത്തിനു ആക്കം കൂട്ടാൻ ഉദകിയ നിര്ണായക ഘടകമായിരുന്നു.
വിദ്യാ ലയത്തിന്റെ ഇന്നത്തെ നനാമുഖമായ വളർച്ചയുടെ മുഖ്യശിൽപി ദീർഘകാലം മാനേജരായിരുന്ന വെരി.റവ.മോണ്‍സിഞ്ഞോർ  J .B  റോഡ്റിഗ്സിന്റെ അസാമാന്യ വ്യക്തി പ്രഭാവമാണെന്ന് ഈ തരുണത്തിൽ ഓർ ക്കുകയാണ്.ഇന്നീ മതിൽക്കെട്ടിനുള്ളിൽ കാണുന്ന കെട്ടിടങ്ങളിലേറെയും   മോണ്‍സിഞ്ഞോർ  റോഡ്റിഗ്സ് അവർകളുടെ കാലത്തുണ്ടായതാണ്.                      പിന്നീടുവന്ന   മാനേജർ റവ .ഫാദർ ജേക്കബ് ജോസ് അവർകളുടെ താൽപര്യ പൂർവ്വമായ പ്രവർത്തനവും ,അനിവാര്യമായ കാര്യങ്ങൾ അതാതവസര ങ്ങളിൽ നിർവഹിക്കുന്നതിലുള്ള ജഗരൂകതയും ഈ വിദ്യലയാതിന്റെ ഉയർച്ചയിൽ നിർണ്ണായകമായിരുന്നു.
അധ്യാപകരിൽ നിന്നൊ വിദ്യാർത്ഥികളിൽ നിന്നോ ഒരു വിധത്തിലുള്ള കോഴയോ സംഭാവനയോ സ്വീകരിക്കാതെ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലും അധ്യാപക നിയമനം നടത്തുന്നതിലും എന്നും ഈ മാനേജ്മെന്റു നിതാന്ത ജാഗ്രത പുലർത്തുന്നു.
കോഴിക്കോട് രൂപതയുടെ കോർപ്പറേറ്റ് മാനേജർ ആയിരുന്ന റവ .ഫാദർ പാസ്കൽ മെൻഡോൻസ അവർകളുടെ സുസ്തർഹ്യ സേവനങ്ങളേയും കൃതജ്ഞതാപൂർവ്വം അനുസ്മരിക്കുന്നു.
വ്യത്യസ്ത കാലഘട്ടങ്ങളിൽ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകരായും ,അധ്യാപകരായും സേവനമനുഷ്ഠിച്ചു   വിരമിച്ച എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു.
    1998 ഡിസംബർ 9 നു കണ്ണൂർ രൂപത രൂപീകൃത മാവുകയും റൈറ്റ്.റവ.ഡോ .വർഗ്ഗീസ് ചക്കാലക്കൽ അവർകളെ പ്രഥമ ബിഷപ്പായി നിയോഗിക്കുകയും ചെയ്തു.പിന്നീട് കോഴിക്കോട് കോർപ്പറേറ്റ് മാനേജുമെന്റിനെ വിഭജിക്കുകയും കണ്ണൂർ  കോർപ്പറേറ്റ് മാനേജുമെന്റ് നിലവിൽവരികയും ചെയ്തു.അതിൻറെ ആദ്യ മാനേജരായിരുന്ന റവ.ഫാദർ ജേക്കബ്‌ ജോസ് അവർകളാണ് പിന്നീടുള്ള പത്തുവർഷക്കാലം മുന്നോട്ടു നയിച്ചത്.പിൻഗാമിയായിവന്ന റവ.ഫാദർ മാർട്ടിൻ രായപ്പൻ അവർകളാണ് ഇപ്പോഴത്തെ മാനേജർ.രൂപതയുടെ ഇപ്പോഴത്തെ ബിഷപ്പായ മോസ്റ്റ്‌.റവ . Dr .അലക്സ് വടക്കുംതല പിതാവിൻറെ മാർഗ്ഗനിർദേശങ്ങളും ഇപ്പോൾ ഈ വിദ്യാലയാത്തിൻറെ ഉയർച്ചയ്ക് കാരണമായിട്ടുണ്ട്.
ഇപ്പോൾ ഈ വിദ്യാലയത്തിൽ 826 കുട്ടികൾ LP & UP യിലും,185 കുട്ടികൾ പ്രീപ്രൈ മറിയിലും പഠിക്കുന്നുണ്ട്.     
2015 -16 വർഷത്തിൽ സിസ്റ്റർ ആഗ്നസ് മാത്യു പുതിയ ഹെഡ് മിസ്ട്രെസ്സ് ആയി ചുമതലയേറ്റു.
ഈ വർഷം ആകെ കുട്ടികളുടെ എണ്ണം 1122 ആയി വർദ്ധിച്ചു .                          
ഇപ്പോഴത്തെ ബിഷപ്പ്- Dr. അലക്സ് വടക്കുംതല  

No comments :

Post a Comment