ഒരു ക്രിസ്തുമസ്കാലം കൂടെ വരവായി ! ഇന്നു ലോകത്ത് ഏതെങ്കിലും ഒരു രാജ്യത്ത്
സമാധാനം ഉണ്ടെന്നു പറയാൻ സാധിക്കുമോ ? അതായത് സന്മനസ്സുള്ള ഒരാൾ പോലും ഈ
ലോകത്തിൽ ജീവിച്ചിരിപ്പില്ല എന്നല്ലേ ഇതിന്നർത്ഥം ? ഒരു മനുഷ്യൻറെ
ചിന്തകളാണ് അയാളുടെ ജീവിതം നിർണയിക്കുന്നത് . സന്തോഷചിന്തകൾ ജീവിതം
സന്തോഷകരമാക്കുന്നു , ദുഃഖ ചിന്തകൾ ദുഃഖകരമായ ജീവിതവും . സമാധാനകരമായ
ചിന്തകൾക്ക് മാത്രമേ ജീവിതവും ലോകവും സമാധാന കരമാക്കാൻ സാധിക്കുകയുള്ളൂ .
അതുകൊണ്ട് സമാധാനം എല്ലാവരുടേയും മനസ്സിൽ വളർന്നു പന്തലിക്കട്ടെ എന്ന്
ആശംസിക്കുന്നു !!
No comments :
Post a Comment