എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ !!!!!!!!!
സെൻറ് പോൾസ് എ യു പി സ്കൂളിൽ 'ഓണോത്സവം2015 ' സമുചിതമായി ആഘോഷിച്ചു
ഒനണാവധിക്ക് സ്കൂൾ അടക്കുന്നതിനു മുൻപേ കുട്ടികളിൽ ഓണത്തിൻറെ ആവേശം നിറച്ചുകൊണ്ട് സ്കൂളിൽ ഓണാഘോഷം 'ഓണോത്സവം2015 ' സംഘടിപ്പിച്ചു. പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ അധ്യാപകരും പി ടി എ അംഗങ്ങളും ചേർന്ന് സ്കൂൾ അങ്കണത്തിൽ മെഗാ പൂക്കളമൊരുക്കി. തുടർന്ന് സ്കൂളിൽ നിന്നും കേരളത്തിൻറെ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിരവധി വേഷങ്ങളും ഉൾപ്പെടുത്തി ഘോഷയാത്ര സംഘടിപ്പിച്ചു. തൃക്കരിപ്പൂർ ബസ് സ്റ്റാൻറ് ചുറ്റി സ്കൂളിൽ തിരിച്ചെത്തി. മാവേലിയും വാമനനും പുലിക്കളിയും തിരുവോണ സന്ദേശം വിളിച്ചോതി. ഘോഷയാത്രയിലെ നിറ സാന്നിദ്ധ്യമായ ഒപ്പനയും തിരുവാതിരയും മാർഗംകളിയുമെല്ലാം ജനങ്ങളിൽ മതേതരത്വത്തിൻറെ പ്രതീകമായി നിറഞ്ഞുനിന്നു . തിരുവാതിരയും ഒപ്പനയും മാർഗംകളിയുമെല്ലാം സ്കൂൾ മുറ്റത്തു അരങ്ങേറി. ഉച്ചയ്ക്ക് കൊതിയൂറും പാൽപ്പായസത്തോടൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
No comments :
Post a Comment