ഇന്നു 1190 കർക്കിടകം ഒന്നാം തീയ്യതി .ഇന്നു മുതൽ ഒരു മാസം പുണ്യരാമായണ പാരായണ ദിനങ്ങളാണ് എല്ലാ ധർമങ്ങളും നിറവേറ്റിയ മഹാരാജാവായ ധർമമൂർത്തിയായാണ് ശ്രീ രാമനെ രാമായണം അവതരിപ്പിക്കുന്നത് .
പിതാവിൻറെ ആജ്ഞ ശിരസ്സാവഹിച്ചു കാട്ടിലേക്കുപോയത് പുത്രധർമം ,ഭരതനു മെതിയടിനല്കുന്നത് ഭ്രാതൃധർമം ,രാക്ഷസന്മാരെ കൊല്ലുന്നത് ക്ഷത്രിയ ധർമം , ബാലിയെ കൊന്നത് മിത്രധർമം,രാവണനെ കൊന്നത് വീരധർമം , രാജാവായപ്പോൾ തുടർന്നത് രജധർമം .ഒരു മനുഷ്യൻ പൂർണ്ണനാകുന്നത് അയാളുടെ ധർമപൂർത്തീകരണത്തോടെയാണ് .ഈ സാക്ഷാത്കാരത്തിനുതകുന്ന ഒരുജ്വല സാഹിത്യ കൃതിയാണ് രാമായണം .
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻറെ അധ്യാത്മരാമായണ പാരായണത്തിലൂടെയാണ് മലയാളികൾ ശ്രീരാമകഥ അറിഞ്ഞിരുന്നത്.മിക്കവാറും എല്ലാ ക്ലാസ്സുകളിലേയും മലയാളപാഠ പുസ്തകങ്ങളിൽ നാം ഈ കൃതിയുടെ ഭാഗങ്ങൾ പഠിക്കാറുണ്ട് .
No comments :
Post a Comment