ഇന്നു ചിങ്ങം ഒന്നു !!! ദക്ഷിണകേരളത്തിൽ പുതുവൽസരപിറവിയായി ആഘോഷിക്കുന്നു .ഉത്തരകേരളത്തിൽ വിളവെടുപ്പ് കാലത്തിൻറെ ആരംഭമായി ആചരിക്കുന്നു.ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത് .നെൽകൃഷി അന്യമായി തീർന്നതോടെ പുത്തരിയും ഓണാഘോഷവുമൊക്കെ ഒരുവിപണന സംസകാരത്തിന്റെ ഭാഗമായിമാറി .ഇതിനോരുമാറ്റം വരണമെങ്കിൽ നാം വീണ്ടും കൃഷിയെ മാറോടു ചേർക്കേണ്ടിയിരിക്കുന്നു .സ്കൂൾ ചുമരുകളിൽ ഒട്ടിച്ച പോസ്റ്ററുകൾ വായിച്ചതുകൊണ്ടോ , ടി.വി ചാനലുകളിലെ കൃഷിപാഠം കണ്ടാസ്വതിച്ചതുകൊണ്ടോ നഷ്ടപ്പെട്ട നമ്മുടെ കാർഷീകാഭിവൃദ്ധി തിരിച്ചു വരില്ല .അതിനു ഒറ്റമാർഗമേ ഒള്ളൂ പ്രവർത്തനനിരതമായ ഒരുമനസ്സോടെ കൃഷി ചെയ്യുക !!!!
No comments :
Post a Comment