പൂക്കളമിടൽ ഒരു കലയാണ് . ഗണിതശാസ്ത്രത്തിലെ പല ജാമിതീയ രൂപങ്ങളും പല പൂക്കളങ്ങളിലും നമുക്കു ദർശിക്കാൻ സാധിക്കും !!! അതുപോലെ തന്നെ നാടൻ പൂക്കളെക്കുറിച്ചും , പൂന്തോട്ടങ്ങളിൽ നട്ടുവളർത്തുന്ന പൂക്കളെക്കുറിച്ചും , വ്യാവസായികമായി നട്ടുവളർത്തുന്ന പൂക്കളെക്കുറിച്ചും നമുക്കു പൂക്കളമിടുന്നതിലൂടെ അറിവു ലഭിക്കുന്നു. സത്യസന്ധരും നീതിമാന്മാരുമായ ഒരു പഴയ തലമുറ നമുക്കുണ്ടായിരുന്നു എന്നതിൻറെ ഒരോർമപെടുത്തൽ കൂടിയാണ് ഓരോ ഓണക്കാലവും !!! ലാഭത്തെക്കുറിച്ചുമാത്രം ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്കു എത്രകാലംകൂടെ ഓണക്കാലത്തിന്റെ പൂർവ്വ സ്മരണകൾ നിലനിർത്താനാവും??
No comments :
Post a Comment