തൃക്കരിപ്പൂർ സെൻറ് പോൾസ് എ യു പി സ്കൂൾ കണ്ണൂർ രൂപതക്ക് കീഴിൽ ഒന്നാമത്
തൃക്കരിപ്പൂർ:
മികച്ച പ്രവർത്തനങ്ങൾക്ക് രൂപതാതല അംഗീകാരവുമായി തൃക്കരിപ്പൂർ സെന്റ്
പോൾസ് എ യു പി സ്കൂൾ. അധ്യയന വർഷാരംഭത്തിൽ നടത്തിയ പ്രവർത്തനങ്ങൾ
ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടി പരിഗണിച്ചാണ് തൃക്കരിപ്പൂരിന് ക ണ്ണൂർ
രൂപതയുടെ അംഗീകാരം ലഭിച്ചത്. രൂപതയിൽ ഇദംപ്രഥമമായി ഏർപ്പെടുത്തിയ
പുരസ്ക്കാരം കാസർഗോഡ് ജില്ലയിൽ എത്തിക്കാനും ഇതുവഴി കഴിഞ്ഞു. ഇത്തവണ
സ്കൂൾ പ്രവേശന വേളയിൽ തന്നെ ഒന്നാം തരത്തിൽ 150 ഓളം
വിദ്യാർത്ഥികളാണ് സെന്റ് പോൾസിൽ പ്രവേശനം തേടിയെത്തിയത്. അതിനൊപ്പം പ്രീ
പ്രൈമറിയിൽ ഇരുനൂറ്റി അമ്പതോം കുരുന്നുകൾ
ഇവിടെ ചേർന്നു. കണ്ണൂർ രൂപതയുടെ കീഴിൽ കാസർഗോഡ്-കണ്ണൂർ ജില്ലകളിലായി
പ്രവർത്തിച്ചു വരുന്ന ഇരുപതിൽപരം സ്കൂളുകളിൽ നിന്നാണ് തൃക്കരിപ്പൂർ സെന്റ്
പോൾസ് സ്കൂളിന് മികവിനുള്ള അംഗീകാരം തേടിയെത്തിയത്. എഴര പതിറ്റാണ്ട്
വിദ്യാഭ്യാസ രംഗത്ത് വിജ്ഞാനം പകർന്നേകി ജനഹൃദയത്തിൽ സ്ഥാനം നേടിയ ഈ
വിദ്യാലയത്തിൽ 1100 ൽപ്പരം കുട്ടികൾ പഠിക്കുന്നുണ്ട്. കൂടുതൽ
വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാനും പഠനത്തിലും (പാഠയേതര വിഷയങ്ങളിലും)
കലാ-കായിക രംഗത്തും സാഹിത്യ മേഖലയിലും ശ്രദ്ധേയമായ വിജയം
നേടിയെടുക്കാൻ കഴിഞ്ഞതും നേട്ടത്തിന് നിദാനമായി. ശനിയാഴ്ച പിലാത്തറയിൽ
രൂപത കോർപ്പറേറ്റ് സംഘടിപ്പിച്ച അധ്യാപക സംഗമത്തിൽ കണ്ണൂർ ബിഷപ്പ് ഡോ.
അലക്സ് വടക്കുംതലയിൽ നിന്നും സ്കൂൾ മാനേജർ ഫാദർ ജോസഫ്
തണ്ണിക്കോട്ട്, സെന്റ് പോൾസ് എ യു പി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ
ഷെറിൻ, സീനിയർ അസിസ്റ്റന്റ്റ് ഹെൻട്രീറ്റ ജോണ്‍ എന്നിവർ
ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഈ
അംഗീകാരം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും
സർവോപരി നാട്ടുകാർക്കുമായി സമർപ്പിക്കുന്നതായി സ്കൂൾ
പ്രധാനാധ്യാപിക സിസ്റ്റർ ഷെറിൻ പറഞ്ഞു.
No comments :
Post a Comment